ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മത്സരം ഈ മാസം 31ന് മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ അരങ്ങേറും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപിയും പങ്കെടുത്തു. 6834 ഡംസ്റ്റർ മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ മത്സരത്തിൽ പങ്കടുക്കും. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും.
രാവിലെ 8.45ന് മത്സര ഉദ്ഘാടനം നടക്കും. ഒൻപതിനു വടംവലി മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചോടുകൂടി വിജയികളെ പ്രഖ്യാപിക്കും. ഏഴ് മുതൽ 10 വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.
കേരളത്തിൽ നിന്ന് എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരും പങ്കെടുക്കും.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) - 630 935 9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) - 630 673 3382.